
കൊച്ചി: കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) രജിസ്റ്റര്‍ ചെയ്ത കേസില്ല് എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇരുഭാഗത്തെയും വാദവും എതിര് വാദ കുറിപ്പും അതിനുള്ള ഇ.ഡിയുടെ മറുപടിയും പരിഗണിച്ച ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ 29 നാണ് എന്‍ഫോഴ്സ്മെന്റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വരെ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. ശിവശങ്കറിന് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അഞ്ച് മണിക്കൂറോളം വാദം നീണ്ടു. ഇഡി അവതരിപ്പിച്ച വാദങ്ങളിലെ വൈരുധ്യം കോടതി ചൂണ്ടിക്കാണിച്ചത് ചര്‍ച്ചയ്ക്കിടയാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)