
ന്യൂഡല്‍ഹി: സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷന്, ആര് സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്ന് ചോദിച്ച ബഞ്ച്, അധികൃതരെ സമീപിക്കാന്‍ ഹര്ജിക്കാരന് നിര്‍ദേശം നല്കി.
കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സെപ്റ്റംബര്‍ 28ന് സോഷ്യല്‍ ജൂറിസ്റ്റ് എന്ന എന്‍ജിഒ ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിനോടും സിബിഎസ്ഇ-യോടും തീരുമാനമെടുക്കാന്‍ ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. ഇതിനെതിരെയാണ് ഇവര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)