
ലഖ്നോ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നു. യുപി നേതൃത്വത്തെ തിരഞ്ഞെടുപ്പിനായി ഒരുക്കുകയാണ് പ്രിയങ്ക. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാവും മത്സരിക്കുക. കോൺഗ്രസ് നേതൃത്വത്തെ കുറിച്ച് വളരെ ഗൗരവത്തിലുള്ള വിമര്‍ശനങ്ങള്‍ കൂടി വന്നത് കൊണ്ടാണ് പ്രിയങ്ക അടുത്ത നീക്കവുമായി ഇറങ്ങിയത്.
ലഖ്നൗവില്‍ പുതിയ പാര്‍ട്ടി ക്യാമ്പ് ആരംഭിക്കുകയാണ്. 18 മാസം മുമ്പില്‍ കണ്ട് കൊണ്ട് അതിവേഗത്തിലുള്ള ജനപിന്തുണ നേടലാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ അടിമുടി പരിഷ്കാരങ്ങള്‍ വരെ പ്രതീക്ഷിക്കാവുന്നതാണ്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരിക്കും നയിക്കുക. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നില്ല. രണ്ട് സീറ്റില്‍ രണ്ടാമതെത്തിയത് മാത്രമാണ് നേട്ടം. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിട്ടും പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനെത്തിയിരുന്നില്ല.
2019 ഡിസംബറിന് ശേഷം പാര്‍ട്ടി ആസ്ഥാനത്തും പ്രിയങ്ക എത്തിയിരുന്നില്ല. ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനും ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുമാണ് പ്രിയങ്ക യു.പിയിലെത്തിയത്.
നേരത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
യു പിയിലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റില്‍ രണ്ടാമതെത്തിയത് മാത്രമാണ് നേട്ടം. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിട്ടും പ്രിയങ്ക ഉപതെരഞ്ഞെടുപ്പില്‍ പ്രചരണത്തിനെത്തിയിരുന്നില്ല. 2019 ഡിസംബറിന് ശേഷം പാര്‍ട്ടി ആസ്ഥാനത്തും പ്രിയങ്ക എത്തിയിരുന്നില്ല. ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനും ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുമാണ് പ്രിയങ്ക യു.പിയിലെത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)