
മംഗളൂരു: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു കലാപക്കേസില്‍ മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ആര്. സമ്പത്ത് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് ബാധയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട സമ്പത്ത് ഒരു മാസമായി ഒളിവിലായിരുന്നു.
ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ക്രൈം) സന്ദീപ് പാട്ടീല്‍ സമ്പത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. പ്രതികളായ സമ്പത്തിനേയും മറ്റൊരു കോണ്‍ഗ്രസ് നേതാവ് സക്കീറിനെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച സമ്പത്തിന്റെ അടുത്ത സഹായി റിയാസുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമ്പത്ത് നോട്ടമിട്ടിരുന്ന പുലികേഷി നഗര്‍ മണ്ഡലത്തില്‍ ജെഡിഎസില്‍ നിന്നും എത്തിയ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചു. മൂര്ത്തിക്കെതിരെ അവസരം കാത്ത് നില്‍ക്കുകയായിരുന്നു സമ്പത്ത്. ഓഗസ്റ്റ് 11 ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് നവീന്‍ കുമാറിന്റെ മുസ്ലീം വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് കലാപമുണ്ടായത്.
അവസരം മുതലെടുത്ത സമ്പത്ത് എസ് ഡി പി യുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എംഎല്‍എയുടെ വീടിന് തീവെച്ചു. തുടര്‍ന്ന് കലാപം പടരുകയും പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തിലെ ത്രീവവാദി ബന്ധമുള്പ്പെടെയുടെ കാര്യങ്ങള്‍ എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. പൊലീസ് ഇതിനോടകം നാന്നൂറിലധികം പേരെ അറസ്റ്റ് അറസറ്റ് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)