
തൊടുപുഴ: ജില്ലാ പഞ്ചായത്തില്‍ സീറ്റുവിഭജനം പൂര്‍ത്തിയാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ അഞ്ചിടത്തും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നാല് സീറ്റിലും മത്സരിക്കും.
ഡിവിഷനുകളും സ്ഥാനാര്‍ഥികളും:
സി.പി.എം:
- ദേവികുളം- പി. രാജേന്ദ്രന്,
- നെടുങ്കണ്ടം - വി.എന്‍. മോഹനന്,
- വാഗമണ്‍ - കെ.ടി. ബിനു,
- മുള്ളരിങ്ങാട് -ലിസി ജോസ്,
- പൈനാവ് -കെ.ജി. സത്യന്,
- കരിങ്കുന്നം -ശ്രീജ,
- രാജാക്കാട് -ഉഷാകുമാരി.
സി.പി.ഐ:
- ഉപ്പുതറ-ആശ ആന്റണി,
- വാളാര്‍ഡി (വണ്ടിപ്പെരിയാര്‍)-എസ്.പി. രാജേന്ദ്രന്,
- പാമ്പാടുംപാറ- ജിജി കെ.ഫിലിപ്,
- മൂന്നാര്‍- അഡ്വ. ഭവ്യ,
- അടിമാലി-റീനി ബോബന്.
കേരള കോണ്‍ഗ്രസ് എം:
- മുരിക്കാശ്ശേരി-സെലിന് മാത്യു,
- വണ്ടന്മേട് -രാരിച്ചന്‍ നീറണാകുന്നേല്‍,
- മൂലമറ്റം -റെജി കുന്നംകോട്ട്,
- കരിമണ്ണൂര്‍ -റീനു സണ്ണി.
വാര്‍ത്തസമ്മേളനത്തില്‍ എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കളായ ജോസ് പാലത്തിനാല്‍, ജോര്‍ജ് അഗസ്റ്റിന്, അനില്‍ കൂവപ്ലാക്കല്‍, സണ്ണി ഇല്ലിക്കല്‍, പി.കെ. വിനോദ്, പോള്‍സണ്‍ മാത്യു, ജോണി ചെരുവുപറമ്പില്‍, എന്‍.എം. സുലൈമാന്‍, സോമനാഥന് നായര്‍ എന്നിവരും പങ്കെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)