
ലണ്ടന്‍: സീസണിലെ ഏറ്റവും മികച്ച എട്ട് പുരുഷ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന എടിപി ഫൈനല്‍സ് ടെന്നീസ് പോരാട്ടത്തിന് തുടക്കമായി. സീസണിലെ അവസാന ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പോരാട്ടങ്ങളില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമും സ്പെയിന്റെ റാഫേല്‍ നദാലും വിജയിച്ചു.
ഉദ്ഘാടന മത്സരത്തില്‍ യുഎസ് ഓപ്പണ്‍ ജേതാവായ തീം ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കി. സ്കോര്‍: 7-6 (7-5) 4-6 6-3. മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡായ നദാല്‍ റഷ്യയുടെ ആന്‍ഡി റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 6-3 6-4 എന്ന സ്കോറിനാണ് നദാലിന്റെ വിജയം.
ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പറായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് അര്‍ജന്റീനക്കാരനായ ഡിയേഗോ ഷ്വാര്‍ട്സ്മാനെ നേരിടും. കിരീടം നേടിയാല്‍ എടിപി ഫൈനല്‍സില്‍ ആറ് തവണ ചാമ്പ്യനായ റോജര്‍ ഫെഡററിന്റെ റിക്കാര്‍ഡിനൊപ്പമെത്താന്‍ ജോക്കോവിച്ചു സാധിക്കും. അഞ്ചാം റാങ്കുകാരനായ റോജര്‍ ഫെഡറര്‍ പിന്മാറിയതോടെയാണ് ഒമ്പതാം റാങ്കിലുള്ള ഷ്വാര്ട്സ്മാന് എടിപി ഫൈനല്‍സ് ടിക്കറ്റ് കിട്ടിയത്.
എടിപി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള സിംഗിള്‍സ് താരങ്ങളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ഫൈനല്‍സ് പോരാട്ടം അരങ്ങേറുന്നത്. ഡബിള്‍സിലും സമാന രീതിയില്‍ പോരാട്ടം നടക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)