
പ്രദർശന സജ്ജമായ സുൽത്താന് ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ-റെക്കോർഡിങ്ങോടെ ചെന്നൈയിൽ തുടക്കം കുറിച്ചു. കഥയും പ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന കാർത്തി ഇക്കുറി കൈകോർക്കുന്നത് "ഇരുമ്പു തിരൈ", "ഹീറോ" എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ പി.എസ്.മിത്രനൊപ്പമാണ്. ഈ ഒത്തുചേരൽ തന്നെ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നതാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4) ഈ സിനിമ നിർമ്മിക്കുന്നത് പ്രിൻസ് പിക്ച്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറാണ്. ബ്രമ്മാണ്ട ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി.വി .പ്രകാശ് കുമാറാണ്. ജോർജ് .സി .വില്യംസാണ് ഛായാഗ്രാഹകൻ. ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)