
ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ അപരാചിത കുതിപ്പിന് ഫ്രാന്‍സ് ഫുള്‍സ്റ്റോപ്പിട്ടു. എന്‍ഗോളോ കാന്റെ നേടിയ ഏക ഗോളിനാണ് നിലവിലെ നേഷന്‍സ് ചാമ്പ്യന്മാരായ പറങ്കിപ്പടക്ക് ഫ്രാന്‍സ് മടക്ക ടിക്കറ്റ് നല്‍കിയത്.
ആദ്യപകുതിക്ക് മുമ്പ് ലഭിച്ച മികച്ച അവസരങ്ങള്‍ ആന്റണി മാര്‍ഷ്യല്‍ തുലച്ചെങ്കിലും 54ാം മിനിറ്റില്‍ കാന്റേ ഫ്രാന്‍സിനായി വല കുലുക്കുകയായിരുന്നു. 2016ന് ശേഷമുള്ള കാന്റേയുടെ ആദ്യ ഗോളാണിത്. പോര്‍ച്ചുഗലിനാകട്ടെ, 2018 ലോകകപ്പിന് ശേഷമുള്ള ആദ്യ തോല്‍വിയും.
ഗ്രൂപ്പ് 3ല്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന് 13ഉം പോര്‍ച്ചുഗലിന് 10ഉം പോയന്റാണുള്ളത്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചാലും പരസ്പരം ഏറ്റുമുട്ടിയതിന്റെ കണക്കില്‍ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറും.
അവസാന മിനിറ്റുകളില്‍ റൊണാള്‍ഡോയടക്കമുള്ള മുന്നേറ്റനിര പോര്‍ച്ചുഗലിനായി പൊരുതിക്കളിച്ചെങ്കിലും ഉജ്ജ്വല ഫോമിലായിരുന്ന ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടക്കാനായില്ല. മറ്റു പ്രധാന മത്സരങ്ങളില്‍ ജര്‍മനി ഉക്രയ്നെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ സ്പെയിനിനെ സ്വിറ്റ്സര്‍ലന്റ് 1-1ന് പിടിച്ചുകെട്ടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)