
ഇസ്ലാമാബാദ്: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഫലസ്തീന് പ്രശ്നത്തിന് ന്യായമായ ഒത്തുതീര്പ്പുണ്ടാവുന്നതുവരെ 'സയണിസ്റ്റ്' രാഷ്ട്രത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. എന്നാല്‍, ഇസ്രയേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇംറാന്‍ ഖാന് പ്രതികരിച്ചു.
സമ്മര്‍ദ്ദം ചെലുത്തിയത് മുസ്ലിം രാജ്യങ്ങളാണോ മുസ്ലിം ഇതര രാജ്യങ്ങളാണോയെന്ന അവതാരകന്റെ ചോദ്യത്തിന്, ആ ചോദ്യം ഒഴിവാക്കണമെന്നും അത്തരം രാജ്യങ്ങളുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളതെന്നതിനാല് പറയാന്‍ കഴിയില്ലെന്നും ഇംറാന്‍ ഖാന് പറഞ്ഞു. 'സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ നമുക്ക് സ്വന്തം കാലില്‍ നില്ക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാം' എന്നായിരുന്നു ഇംറാന്റെ മറുപടി. ഇതോടെ, എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ, പ്രധാനമായും സൗദി അറേബ്യയെയും യുഎഇയെയുമാണ് ഉദ്ദേശിച്ചതെന്നാണ് വ്യക്തമാവുന്നത്. എന്നിരുന്നാലും, ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ മറ്റൊരു ചിന്തയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎഇ-യും ബഹ്റയ്നും ഈയിടെ ടെല്‍ അവീവുമായി നയതന്ത്രവും സാമ്പത്തികവുമായ ബന്ധം സ്ഥാപിച്ചിരുന്നു. മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു.
'ഫലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന ഒരു ന്യായമായ ഒത്തുതീര്‍പ്പ് ഇല്ലാതെ ഇസ്രായേലിനെ അംഗീകരിക്കാന്‍ എനിക്ക് മറ്റൊരു ചിന്തയുമില്ല, ഫലസ്തീന് വിഷയത്തില്‍ ജിന്നയുടെ പാത പിന്തുടരും.'- അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അംഗീകരിക്കാന്‍ പലതവണ വിസമ്മതിച്ച രാജ്യത്തിന്റെ സ്ഥാപക പിതാവ് മുഹമ്മദ് അലി ജിന്നയെ പരാമര്‍ശിച്ചായിരുന്നു പ്രതികരണം.
അമേരിക്കയില്‍ ഇസ്രായേല്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ട്രംപിന്റെ കാലഘട്ടത്തില്‍ സ്വാധീനം അസാധാരണമായിരുന്നു. ഇസ്രായേലിനെ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന മറ്റൊരു രാജ്യമാണിതെന്നും അദ്ദേഹം നിരീക്ഷിച്ചു.
'അഫ്ഗാനിസ്ഥാന് അല്ല, ഇസ്രായേലാണ് യഥാര്‍ത്ഥ പ്രശ്നം. ജോ ബെഡന് അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് നോക്കുന്നത്. ട്രംപിന്റെ ഇസ്രായേല്‍ നയങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തുന്നുണ്ടോ തുടരുകയാണോ എന്നാണ് നോക്കുന്നതെന്നും ഇംറാന്‍ ഖാന് പറഞ്ഞതായി ഡെയ്ലി സബാഹ് റിപോര്‍ട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)