
തിരുവനന്തപുരം: കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ ഉയർത്തി പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തു. മാസ്ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കും 500 രൂപ പിഴ ചുമത്തും. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരത്തിൽ നിന്ന് അയ്യായിരമായി ഉയർത്തി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയിൽ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ് സർക്കാർ വിലയിരുത്തൽ. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്നും സർക്കാർ കരുതുന്നു. പിഴത്തുക കുത്തനെ ഉയർത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുമെന്നും സർക്കാർ കണക്ക് കൂട്ടുന്നു. മാസ്ക്കോ മുഖാവരണമോ ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപയാണ് പുതുക്കിയ പിഴ. പൊതു നിരത്തിൽ തുപ്പിയാലും 500 രൂപ ഫൈനടിക്കും. ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കും.
വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ 5,000 രൂപ പിഴ ഈടാക്കും. ആയിരത്തിൽ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയർത്തിയത്. മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2,000 രൂപയായും പൊതു ചടങ്ങുകളിൽ 3,000 രൂപയായും വർധിപ്പിച്ചു. കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ 3,000 രൂപയും നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ 2,000 രൂപയുമാണ് പിഴ. ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ 5000, ക്വാറന്റീൻ ലംഘനത്തിന് 2,000, ലോക്ക് ഡൗൺ ലംഘനത്തിനും രോഗവ്യാപന മേഖലകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)