
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ശിവസേന. രാഹുലിനെ വിമര്‍ശിച്ച ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് സഞ്ജയ് റാവത്ത് പരിഹസിച്ചു.
‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഒരു വിദേശ രാഷ്ട്രീയ നേതാവ് ഒരിക്കലും ഇത്തരമൊരു പരാമർശം നടത്താൻ പാടില്ല. ട്രംപിന് ഭ്രാന്താണെന്നൊന്നും ഞങ്ങള്‍ പറയാറില്ല. ഈ രാജ്യത്തെക്കുറിച്ച് ഒബാമയ്ക്ക് എന്ത് അറിയാം?,’ സഞ്ജയ് റാവത്ത് പരിഹസിച്ചു.
ഒബാമയുടെ 'എ പ്രൊമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തിലാണ് രാഹുലിനെ പരിഹസിച്ചിരിക്കുന്നത്. ഗൗരവമായ ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ എന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ഒബാമ പുസ്തകത്തില്‍ പറഞ്ഞു.
രാഹുല്‍ ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെക്കുറിച്ച് പറഞ്ഞതും കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസായിരിക്കുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്..
‘ഒബാമയുടെ ഭാര്യ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് അവര്‍ അടുക്കള സാമഗ്രികളെ ആരാധിക്കും, ആ അടുക്കള പാത്രങ്ങളില്‍ മേഡ് ഇന്‍ ജയ്പൂര്‍ എന്ന വാക്ക് കൊത്തി വെച്ചിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമയെ രാഹുല്‍ ഗാന്ധി അടുക്കളയില്‍ ഒതുക്കിക്കൊണ്ട് പരാമര്‍ശം നടത്തി എന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)