
ന്യൂഡല്‍ഹി: മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളും മരണനിരക്കും റെക്കോർഡ് വർധനവ് ഡൽഹിയിൽ രേഖപ്പെടുത്തുന്നു. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്.
ഒക്ടോബർ 28 ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളിൽ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
അതേസമയം, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 87,73,479 ആയി. മരണസംഖ്യ 1, 29,188 ആയി ഉയർന്നു. അരലക്ഷത്തിൽ താഴെയാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 93 ശതമാനമായി ഉയർന്നപ്പോൾ മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു. അഞ്ചു മാസത്തിന് ശേഷം തമിഴ്നാട്ടിലെ പ്രതിദിന കേസ് രണ്ടായിരത്തിന് താഴെയായി. മഹാരാഷ്ട്രയിൽ 4132 ഉം, ബംഗാളിൽ 3835 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങിയത് കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രോഗവ്യാപനത്തിന്റെ ആശങ്കയിലാണ്.
13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,828 കേസുകളുടെ കുറവായിട്ടുണ്ട്.
ഒരു ദിവസത്തിനിടെ 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4,80,719 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.
രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.
അടുത്തമാസം മുതല്‍ ഇന്ത്യയില്‍ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
വാക്സിന് പൂര്‍ണ അനുമതി അടുത്ത വര്‍ഷം ആദ്യത്തോടെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബറില്‍ 10കോടി കോവിഡ് വാക്സിന് തയ്യാറാകുമെന്ന് സിഇഒ അദാര്‍ പുണെവാല അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സീന് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പരീക്ഷണം നടത്തുന്നത്. വിദേശത്തും ഈ വാക്സീന് അടുത്തമാസം അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. ഇന്ത്യയിലും വിദേശത്തും അവസാനഘട്ട പരീക്ഷണം മികച്ച ഫലമാണ് കാണിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. വാക്സീന് വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ രാജ്യത്ത് വേഗത്തിലാക്കി.
കേരളത്തിൽ കോവിഡ് വാക്സീൻ വിതരണത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരിക്കും വാക്സിൻ ലഭിക്കുക. സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ വിവര ശേഖരണം തുടങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ചുമതല. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് വിവര ശേഖരണം. പുതു വർഷത്തിൽ വാക്സീൻ വിതരണം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ജില്ലാ, ഉപജില്ലാ തലത്തില്‍ ശീതീകൃത ശൃംഖലകള്‍ ഒരുക്കിത്തുടങ്ങിയെന്ന് യു.പി സര്‍ക്കാര്‍ അറിയിച്ചു. അദ്യഘട്ടത്തില്‍ നാലുകോടി വാക്സിന് ലഭിക്കുമെന്നാണ് യു.പി സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)