
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവൻ സോബി. സി.ബി.ഐ-യെ ഉദ്ധരിച്ച് തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവൻ സോബി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐ-ക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സിബിഐ. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്ന കലാഭവൻ സോബിയുടെ മൊഴി തെറ്റാണെന്നായിരുന്നു നുണപരിശോധനാ ഫലം.
അതേസമയം കണ്ട കാര്യങ്ങളിൽ ഉറച്ച് താന്‍ നിൽക്കുന്നുവെന്നായിരുന്നു കലാഭവൻ സോബിയുടെ പ്രതികരണം. താൻ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞാൽ നിയമനടപടി സ്വീകരിക്കും.അന്വേഷണം അട്ടിമിറിക്കാൻ സമ്മതിക്കില്ലെന്നും സോബി പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)