.jpg)
പത്തനംതിട്ട: ആംബുലൻസിൽ കോവിഡ് രോഗിയായ 19 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷതള്ളിയത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യാപേക്ഷ തള്ളുന്നതിന് പബ്ലിക് പ്രോസിക്യൂട്ടർ നിരത്തിയ തർക്കങ്ങൾ മുഖവിലയ്ക്കെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയുടെ പ്രവൃത്തി മൂലം പെൺകുട്ടിക്ക് കടുത്ത മാനസികാഘാതം ഏറ്റെന്ന് കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
ആറന്മുളയ്ക്കടുത്ത് നാല്ക്കാലിക്കല് പാലത്തിന് സമീപം സെപ്റ്റംബര്‍ 5നു രാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയായ നൗഫലിനെ അന്നുരാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. റെക്കോർഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തികരിച്ച പൊലീസ് 47ാം ദിവസം കോടതിയില്‍ കുറ്റപത്രം നല്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)