
കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയമായിരുന്നു 'അങ്ങാടി' എന്ന സിനിമ. നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം.
ഐ. വി. ശശി എന്ന സംവിധായകൻ്റെ സൃഷ്ടിയിൽ ദൃശ്യ വിസ്മയമായി ജന്മം കൊണ്ട, കൈയ്യടിച്ച് കേരളീയർ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച 'അങ്ങാടി' , നവംബർ 16 മുതൽ 'എസ് ക്യുബ് ഫിലിംസ്' യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനഃരാവിഷ്ക്കരിക്കുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. പഴയ മലയാള പടത്തിന് ആദ്യമായി ഒരു മൂവി ട്രെയിലർ അവതരിപ്പിക്കുന്നത് എന്ന സവിശഷതയും 'അങ്ങാടി ' സ്വന്തമാക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)