
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിന് കരുതല്‍ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന് ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ആവശ്യത്തിനനുസരിച്ച് മാത്രമാകും ഇത്തവണ ഇവ തയാറാക്കുക. നടതുറക്കുന്നതിന് തലേദിവസമായ 14ന് അരവണയും 15ന് ഉണ്ണിയപ്പവും തയാറാക്കും.
അതേസമയം, വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതി തപാല്‍ വകുപ്പ് തുടങ്ങി. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം എന്നിവ അടങ്ങിയ കിറ്റിന് 450 രൂപയാണ് വില. എല്ലാ പോസ്റ്റോഫീസുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 15-ന് നട തുറക്കുമെങ്കിലും 16 മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതിയുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)