
മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. ജാമ്യത്തിനായി അര്‍ണബിന് കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍നിക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെയ് നായികും മാതാവ് കുമുദ് നായികും 2018ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബ് അറസ്റ്റിലായത്. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പൊലീസ് കൈയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയില്‍ എടുത്തെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു. പൊലീസ് വീട്ടുകാരെയും കൈയ്യേറ്റം ചെയ്തെന്നും അര്‍ണബ് ആരോപിച്ചു. ഇതിനു പിന്നാലെ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഐപിസി 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇടക്കാല ജാമ്യത്തിനായുള്ള ഹര്‍ജിയില്‍ വിധി പറയുന്നതിനു തൊട്ടുമുമ്പായി അര്‍ണബ് അലിബാഗ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നലെ അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)