
കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ എം ആര് ഹരീഷ് നല്കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് എസ് പി യോട് പ്രാഥമികാന്വേഷണം നടത്താനാണ് നിര്‍ദേശം.
കോഴിക്കോട് വേങ്ങേരി വില്ലേജില്‍ കെ എം ഷാജി നിര്‍മിച്ച വീട് സംബന്ധിച്ച വിവരങ്ങള്‍ നേരത്തേ കോഴിക്കോട് കോര്പറേഷന് അധികൃതരില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ കോര്പറേഷന് അധികൃതര്‍ അനുവദനീയമായതിലും വലിപ്പത്തില്‍ വീട് നിര്‍മിച്ചതായി കണ്ടെത്തുകയും പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ലീഗ് പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറയുടെ ആരോപണത്തിനു പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. വീടുമായി ബന്ധപ്പെട്ട പരാതിയില്‍ പി എസ് സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി ടി ഇസ്മയിലില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് അഴീക്കോട് മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മതവിശ്വാസം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചെന്ന പരാതിയില്‍ കെ എം ഷാജിയുടെ നിയമസഭാംഗത്വത്തിനു കോടതി അയോഗ്യത കല്പിച്ചിരിക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട്ടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ മൊഴി നല്കാനെത്തിയിരിക്കുകയാണ്. ഇഡിയുടെ ആവശ്യപ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഓഫിസിലെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)