
അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി’ നവംബര്‍ 9 ന് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. കിയാരാ അദ്വാനിയാണ് രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ സിനിമയിൽ അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി താണ്ഡവമാടുന്ന 'ലക്ഷ്മി' യിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യൽ മീഡിയായിൽ വൻ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട നൃത്ത രംഗത്തിലെ അക്ഷയ് കുമാറിൻ്റെ തകർപ്പൻ ആട്ടം ആരാധകരെ പുളകം കൊള്ളിച്ചിരിക്കയുമാണ്. ദീപാവലി വെടിക്കെട്ടായി എത്തുന്ന 'ലക്ഷ്മി' യെ ഹിന്ദി സിനിമാ പ്രേമികളും ബോളിവുഡും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)