
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.‘- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Congratulations to President-elect @JoeBiden. I’m confident that he will unite America and provide it with a strong sense of direction.
— Rahul Gandhi (@RahulGandhi) November 7, 2020
'ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനം.'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Congratulations, Vice-President-elect @KamalaHarris! It makes us proud that the first woman to serve as Vice President of the USA traces her roots to India.
— Rahul Gandhi (@RahulGandhi) November 7, 2020
വലിയ ഭൂരിപക്ഷത്തില്‍ അമേരിക്കയുടെ നാല്പത്താറാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്
തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതുവരെ ജോ ബൈഡന് 290 ഇലക്ടറല്‍ വോട്ടുകള്‍ നേടി. വോട്ടെണ്ണല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
കടുത്ത പോരാട്ടത്തിനൊടുവില്‍ പെന്‍സില്‍വേനിയയില്‍ ജയിച്ചതോടെയാണ് ബൈഡന് അധികാരമുറപ്പിച്ചത്. ഇവിടെ 20 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതിന് പിന്നാലെ ആറ് ഇലക്ടറല്‍ വോട്ടുള്ള നെവാഡയിലും ബൈഡന് ജയം ഉറപ്പിച്ചു. ഭരണത്തുടര്‍ച്ചയ്ക്കായി ജനവിധി തേടി പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)