
വാഷിങ്ങ്ടന്: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബിഡൻ, റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും.
20 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയയില്‍ വിജയിച്ചതോടെയാണ് പ്രസിഡന്റാകാന്‍ വേണ്ട 270 വോട്ട് ബൈഡന് നേടിയത്. ഇതോടെ ബൈഡന് 273 വോട്ടായി. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന് ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
അവസാന വോട്ടും എണ്ണിത്തീരും വരെ കാത്തിരിക്കണമെന്ന ജോ ബൈഡന്റെ പ്രഖ്യാപനം വന്നത് ഇന്ന് ഉച്ചയോടെയാണ്. ചരിത്രവിജയം ഉറപ്പാണെന്ന് പറഞ്ഞ അദ്ദേഹം വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
എന്നാല്‍ ജോ ബൈഡന് വിജയപ്രഖ്യാപനത്തിന് സമയമായിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)