
ന്യൂഡല്‍ഹി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അതിലും കൂടുതല്‍ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്കിയ ഹര്‍ജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും ഡിസംബര്‍ മൂന്നിന് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ട് കോടതികള്‍ പിണറായി വിജയന് അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാല്‍ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും ഒക്ടോബര്‍ എട്ടിനു സുപ്രീം കോടതി പറഞ്ഞിരുന്നു.
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)