
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- എറണാകുളം 1042,
- കോഴിക്കോട് 971,
- തൃശൂര്‍ 864,
- തിരുവനന്തപുരം 719,
- ആലപ്പുഴ 696,
- മലപ്പുറം 642,
- കൊല്ലം 574,
- കോട്ടയം 500,
- പാലക്കാട് 465,
- കണ്ണൂര്‍ 266,
- പത്തനംതിട്ട 147,
- വയനാട് 113,
- ഇടുക്കി 108,
- കാസര്‍ഗോഡ് 94 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
- തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55),
- കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60),
- കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന് (64),
- കൊല്ലം സ്വദേശി താജുദ്ദീന് (75),
- പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42),
- പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81),
- കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82),
- ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77),
- ചേര്‍ത്തല സ്വദേശിനി ക്രിസ് (30),
- ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍ പിള്ള (63),
- കരുവാറ്റ സ്വദേശി ബാലകൃഷ്ണന് (69),
- കോട്ടയം മുല്ലശേരി സ്വദേശി ഗോപിനാഥന് നായര്‍ (57),
- എറണാകുളം തേവര സ്വദേശിനി അമ്മിണി പുരുഷോത്തമന് (63),
- പട്ടിമറ്റം സ്വദേശി കെ.എന്‍. ശശി (66),
- ഈസ്റ്റ് കൊച്ചി സ്വദേശി രാധാകൃഷ്ണന് (72),
- വാരാപ്പുഴ സ്വദേശി തമ്പി (59),
- തൃശൂര്‍ മിനലൂര്‍ സ്വദേശി ഗോപാലന് (62),
- ഇരിങ്ങാലക്കുട സ്വദേശി ശ്രീധരന് (82),
- മുണ്ടൂര്‍ സ്വദേശിനി ബിന്ദു (48),
- മലപ്പുറം ചേലാക്കടവ് സ്വദേശി താമി (75),
- കളികാവ് സ്വദേശി മുഹമ്മദ് (70),
- വട്ടള്ളൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (80),
- കോഴിക്കോട് കാലാരിക്കല്‍ സ്വദേശി അബൂബക്കര്‍ (78)
- കണ്ണൂര്‍ ആന്തൂര്‍ സ്വദേശി സി.പി. അബ്ദു (59),
- ചേലാട് സ്വദേശി അബ്ദുള്‍ അസീസ് (85),
- തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി (55),
- പഴയങ്ങാടി സ്വദേശിനി മറിയം (61),
- കതിരൂര്‍ സ്വദേശിനി നഫീസ (60) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1,668 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
- എറണാകുളം 767,
- കോഴിക്കോട് 923,
- തൃശൂര്‍ 840,
- തിരുവനന്തപുരം 554,
- ആലപ്പുഴ 683,
- മലപ്പുറം 606,
- കൊല്ലം 565,
- കോട്ടയം 497,
- പാലക്കാട് 300,
- കണ്ണൂര്‍ 187,
- പത്തനംതിട്ട 121,
- വയനാട് 100,
- ഇടുക്കി 87,
- കാസര്‍ഗോഡ് 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
- എറണാകുളം 19,
- കോഴിക്കോട് 8,
- തൃശൂര്‍ 7,
- മലപ്പുറം 6,
- കണ്ണൂര്‍ 5,
- തിരുവനന്തപുരം, പത്തനംതിട്ട 4 വീതം,
- കാസര്‍ഗോഡ് 3,
- ആലപ്പുഴ 2,
- കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- തിരുവനന്തപുരം 761,
- കൊല്ലം 562,
- പത്തനംതിട്ട 196,
- ആലപ്പുഴ 549,
- കോട്ടയം 612,
- ഇടുക്കി 100,
- എറണാകുളം 1010,
- തൃശൂര്‍ 423,
- പാലക്കാട് 286,
- മലപ്പുറം 1343,
- കോഴിക്കോട് 649,
- വയനാട് 106,
- കണ്ണൂര്‍ 313,
- കാസര്‍ഗോഡ് 210 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,07,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,86,322 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 20,785 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2445 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,051 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 50,49,635 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.
- തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3),
- വയനാട് ജില്ലയിലെ മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22),
- പാലക്കാട് ജില്ലയിലെ കൊടുമ്പ് (1), നാഗലശേരി (1, 17),
- തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (10),
- എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാര്‍ഡ് 10),
- പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8),
- കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)