
ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടിയും തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന് നല്‍കുക.
മുന്‍ഗണനാക്രമം ഇങ്ങനെ..
- 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍ - ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, മെഡിക്കൽ വിദ്യാര്‍ഥികള്‍ എന്നിവര്‍
- 2 കോടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ - പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്പറേഷന് ജീവനക്കാര്‍ തുടങ്ങിയവര്‍3
- 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍ - മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.
- 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍ - 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍ ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യമായാണ് കോവിഡ് വാക്സിന് നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.
അതെസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84,62,081 ആയി. 50,357 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ 577 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,25,562 ആയി. നിലവില്‍ 5,16,632 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 53,920 പേര്‍ക്ക് രോഗം ഭേഗമായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 78,19,887 ആയി.
നിലവില്‍ 92.41 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. ഇന്നലെ 11,13,209 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയില്‍ ഇന്നലെ പ്രതിദിന വര്‍ധന ഏഴായിരം കടന്നിരുന്നു. 7,178 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 5,027 പേര്‍ക്കും, തമിഴ്നാട്ടില്‍ 2370 പേര്‍ക്കും ഇന്നലെ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)