
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. 15,000 രൂപയായിരുന്ന ഇവരുടെ ശമ്പളം 3,030 രൂപ വർദ്ധിപ്പിച്ച് 18,030 രൂപയായി ഉയർത്തി. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 10,000 രൂപയായിരുന്ന ശമ്പളം. 2017 ൽ 5,000 രൂപ വർദ്ധിപ്പിച്ച് 15,000 രൂപയാക്കി ഉയർത്തിയിരുന്നു. ഇതാണിപ്പോൾ 18,030 ആയി വീണ്ടും വർദ്ധിപ്പിച്ചത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 8,030 രൂപയുടെ വർദ്ധനവാണ് ഇവരുടെ ശമ്പളത്തിലുണ്ടായത്.
ഇതു കൂടാതെ കോവിഡ് കാലത്ത് ഇവർക്ക് 1,000 രൂപ പ്രത്യേക ഇൻസെന്റീവും നൽകിയിരുന്നു.
കിടപ്പു രോഗികൾ,ഹൃദ്രരോഗികൾ, മറ്റ് മാരകമായ അസുഖബാധിതർ തുടങ്ങിയവരുടെ ജീവിതത്തിൽ വലിയ ആശ്വാസമെത്തിക്കാൻ ഇവരുടെ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)