
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,64,086 ആയി. ഒറ്റ ദിവസത്തിനിടെ 704 പേർ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 1,24,315.
ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 5,27,962 പേർ ചികിത്സയിലാണ്. ഇതുവരെ 77,11,809 പേർ രോഗമുക്തരായി. ഇന്നലെ 12,09,425 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
ഏറ്റവും കൂടുതൽ കേസുകൾ ഉള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 16,98,198 ആയി. കർണാടകയിൽ 8,35,773 കേസുകളും ആന്ധ്രാപ്രദേശിൽ 8,33,208 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7,34,429 കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശിൽ 4,89,502 പേർക്കാണ് രോഗം. ആകെ 4,59,646 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് െചയ്തിട്ടുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)