
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലാണെന്നും കാണണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി. ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും ഇഡി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന് ഇടപെട്ടു. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന് ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കി. ഇതോടെ ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും അമ്മായിയേയും പുറത്തേക്ക് വന്ന് കമ്മീഷനെ കാണാന്‍ ഇഡി അനുവദിച്ചു.
നീണ്ട 26 മണിക്കൂറുകൾ നടത്തിയ റെയ്ഡിന് ശേഷം ഇ ഡി മടങ്ങി. വെറും രണ്ട് കാർഡുകൾ മാത്രമാണ് കണ്ടെടുത്തത് എന്ന് പറയുന്നു. എന്നാൽ ഇത് ഇഡി തന്നെ കൊണ്ടു വന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ കുടുംബം വ്യക്തമാക്കുന്നു. ബിനീഷിന്റെ ഭാര്യയെയും രണ്ടു വയസുള്ള മകളെയും അമ്മയെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് കുടുംബം പറയുന്നു.
'പല രേഖകളിലും ഒപ്പിടാൻ ഇഡി ഭീഷണിപ്പെടുത്തി. ബിനീഷിന്റെ ഭാര്യ മാനസികമായി തളർന്ന നിലയിലാണ്. വീട്ടില്‍ വന്ന് ആഹാരം കഴിച്ചതല്ലാതെ ഒന്നുംതന്നെ കണ്ടെത്തിയതുമില്ല, അന്വേഷിച്ചതുമില്ല.'- കുടുംബം പ്രതിഷേധിച്ചു.
അവർ രാവിലെ വന്ന് ആഹാരം കഴിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായ കുടിച്ചു. രാത്രി ആഹാരം കഴിച്ചു. ഒന്നും കിട്ടാത്ത സാഹചര്യത്തിൽ ഇങ്ങനെ വെറുതെ ഇരിക്കുന്നത് എന്തിനാണെന്നും അഭിഭാഷകരെയും മീഡിയയെയും അറിയിക്കണമെന്നും പറഞ്ഞപ്പോൾ മിണ്ടാതെ ഇരുന്നാൽ നിങ്ങൾക്ക് കൊള്ളാം എന്നും ഇല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഞങ്ങൾ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ അറിയിച്ചു. കൂടാതെ ബിനീഷിന്റെ ഭാര്യാമാതാവിന്റെ മൊബൈല്‍ഫോണ്‍ ഇ ഡി സംഘം കൊണ്ടുപോയതായും പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ബിനീഷിന്റെ കുടുംബാംഗങ്ങൾ ഇഡി-യ്ക്കെതിരെ ഉന്നയിക്കുന്നത്.
പരിശോധനയ്ക്കായി ഇന്നലെ രാവിലെയാണ് ബിനീഷിന്റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്. ബിനിഷിന്റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കള്‍ ബിനീഷിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടില്‍ കടക്കുന്നതില്‍ നിന്ന് അവര്‍ തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോകില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഇതോടെയാണ് ബലാവകാശ കമ്മീഷന് എത്തിയത്.
അതേസമയം, വീടിന് ഉള്ളില്‍ ഉള്ളവര്‍ മറ്റുള്ളവരെ കാണാന്‍ താല്പര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തുകയാണ്. ഇതിനിടെയാണ് ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ എത്തിയത്. ബാലാവകാശ കമ്മീഷനെ കടത്തി വിടാന്‍ കഴിയില്ലെന്ന് ഇഡി നിലപാട് എടുത്തു. ഇതോടെ ബാലാവകാശ കമ്മീഷന് നോട്ടീസ് നല്കി. ഇതോടെയാണ് അമ്മായിയേയും ഭാര്യയേയും കുട്ടിയേയും പുറത്തിറക്കി വിട്ടത്. രേഖകളില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യയും അമ്മായിയും തീര്‍ത്തു പറഞ്ഞു.
ഗേറ്റിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരിന്നു. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയ വസ്തുക്കള്‍ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
26 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മടങ്ങിയത്. എന്നാല്‍ ഇവരെ വീടിനു മുന്പില് വച്ച് കേരള പോലീസ് തടഞ്ഞു. ഇഡി, സിആര്‍പിഎഫ്, കര്‍ണാടക പോലീസ് എന്നിവര്‍ക്കെതിരെ ബിനീഷിന്റെ ബന്ധുക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇഡിയെയും സംഘത്തെയും തടഞ്ഞത്.
അന്വേഷണ സംഘത്തിലുള്ളവരെക്കുറിച്ചുള്ള വിശദാശംങ്ങള്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് നല്‍കാമെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. പിന്നീട് പോലീസ് ഇവരെ മടങ്ങാന്‍ അനുവദിച്ചു.
അതെസമയം, എ.കെ.ജി സെന്ററില്‍ തിരക്കിട്ട ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിലാണ് ചര്‍ച്ച നടത്തുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കളും എ.കെ.ജി സെന്ററിലെത്തിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)