
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. നവംബര്‍ 5 വൈകിട്ട് 5 മണി വരെയാണ് പുതുക്കല്‍/ പുതിയ അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്. ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷന്‍ (Renew application) എന്ന ഈ ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം.
ഇതുവരെയും അപേക്ഷ നല്കാന് കഴിയാത്തവര്‍ വെബ്സൈറ്റിലെ അപ്ലൈ ഓണ്‍ലൈന്‍ എസ് ഡബ്ല്യു എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാന്‍ഡിഡേറ്റ് ലോഗിനും ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ എസ് ഡബ്ലു എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാന്‍ഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകള്‍ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം.
സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകള്‍ നവംബര്‍ 2 മുതല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഒഴിവുകള്‍ക്ക് അനുസൃതമായി വേണം പുതിയ ഓപ്ഷനുകള്‍ നല്‍കേണ്ടത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമാണ് ഓപ്ഷനുകളായി തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)