
ജയ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജസ്ഥാന് സര്‍ക്കാര്‍ എല്ലാ തരത്തിലുള്ള പടക്കങ്ങള്‍ക്കും സമാന വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി. പടക്കങ്ങള്‍ ശ്വാസകോശ സംബന്ധമായ രോഗികളുടെ സ്ഥിതി അപകടത്തിലാക്കുന്ന സാഹചര്യത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്. ഉപയോഗത്തിനു പുറമേ അവ വില്‍ക്കുന്നതും നിരോധിച്ചു.
പടക്കങ്ങളില്‍ നിന്ന് വരുന്ന വിഷപ്പുക രോഗികളുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കുന്നതുകൊണ്ടാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. അത് ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും.
ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കുന്ന വാഹനങ്ങള്‍ പിടികൂടാനും തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ വായുമലിനീകരണം വര്‍ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
കൂടാതെ, സംസ്ഥാനത്ത് മാസ്ക്കുകൾ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ ഇന്ന് നിയമം നടപ്പാക്കാൻ പോകുകയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അറിയിച്ചു.
'കൊറോണ വൈറസിനെതിരെ സംരക്ഷണത്തിനായി മാസ്കുകളുടെ ആവശ്യകതയെക്കുറിച്ച് ഒരു നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും രാജസ്ഥാൻ, കാരണം വൈറസിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു വാക്സിൻ മാസ്കുകൾ മാത്രമാണ്.'- അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)