
തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി എം-കോണ്‍ഗ്രസ് കൂട്ട്കെട്ട് അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിഹാറില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണം.
സോളാര്‍ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണ്. ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുന്മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഇത്തരം കൂട്ടുകെട്ട് അനിവാര്യമാണെന്ന് പറഞ്ഞപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ കച്ചവടമെന്നാണ് പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. കേരളപ്പിറവി ദിനത്തില്‍ ഇടത് സര്‍ക്കാരിനെതിരെ വഞ്ചനാദിനം ആചരിക്കുമ്പോള്‍ കോട്ടയത്തും തിരുവനന്തപുരത്തുമായിട്ടാണ് നേതാക്കന്മാരുടെ പ്രതികരണം.
'ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തക്കം നോക്കി നില്‍ക്കുകയായിരുന്നു സീതാറാം യെച്ചൂരി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുറപ്പിക്കാന്‍ എതിര് നിന്നത് കേരളത്തിലെ സിപിഎമ്മായിരുന്നു. ഈ തക്കം നോക്കി യെച്ചൂരി അവിടെ കച്ചവടമുറപ്പിച്ചു. കച്ചവടം മാത്രമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനദൗത്യം. സിപിഎമ്മില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുവെന്നാണ് പറയുന്നത്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന കേന്ദ്ര നേതൃത്വം പിന്നെ എന്തു ചെയ്യാനാണ്? കേരളത്തില്‍ ജനങ്ങള്‍ നല്കിയ അധികാരം കൊള്ളയ്ക്കും തീവെട്ടിക്കൊള്ളയ്ക്കും വിനിയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം കൈകൊണ്ടത്. പിണറായി പറയുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ കെല്‍പ്പില്ലാത്ത ദേശീയ നേതൃത്വമാണ് സിപിഎമ്മിനുള്ളത്.'- രമേശ് ചെന്നിത്തല
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)