
ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി (90) അന്തരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്.
ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹത്തിനു മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരം, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ്സ്, രണ്ട് ബഫ്ത അവാര്‍ഡുകള്‍ തുടങ്ങിയവ ലഭിച്ചിരുന്നു. 1962ല്‍ പുറത്തിറങ്ങിയ 'ഡോ. നോ' മുതല്‍ 1983ല്‍ പുറത്തിറങ്ങിയ 'നെവര്‍ സേ നെവര്‍ എഗെയിന്‍' എന്ന ചിത്രം വരെയുള്ള ഏഴ് ബോണ്ട് ചിത്രങ്ങളിലാണ് കോണറി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
'ദി അണ്‍ടച്ചബിള്‍സ്' എന്ന ചിത്രത്തിലെ ഐറിഷ് പോലിസുകാരനായി അഭിനയിച്ചതിനാണ് 1988 ല്‍ മികച്ച സഹനടനുള്ള ഓസ്കര് പുരസ്കാരം ലഭിച്ചത്. 'മര്‍ഡര്‍ ഓണ്‍ ദ് ഓറിയന്റ് എക്സ്പ്രസ്', 'ദി റോക്ക്', 'ഫൈന്‍ഡിങ് ഫോറസ്റ്റര്‍', 'ഡ്രാഗണ്‍ ഹാര്‍ട്ട്' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 'ദി ഹണ്ട് ഫോര്‍ റെഡ് ഒക്ടോബര്‍', 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ലാസ്റ്റ് ക്രൂസേഡ്', 'ദി റോക്ക് 2' എന്നിവയിലും അദ്ദേഹം അഭിനയിച്ചു. 2003ല്‍ പുറത്തിറങ്ങിയ 'ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍' എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)