
ദീപാവലി പ്രമാണിച്ച് നവംബർ 12- ന് ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിന് ഒരുങ്ങുകയാണ് സൂര്യയുടെ 'സൂരറൈ പോട്ര്'. ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ട്രെയിലറുകൾ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോൺ റീലീസ് ചെയ്യും. ജോളി-ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ മലയാളം ഡബ്ബിംഗ് പൂർത്തിയായി ട്രെയിലറും പുറത്തിറക്കി. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്.
കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ.ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്രി'ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)