
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4,287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.
- മലപ്പുറം 853,
- തിരുവനന്തപുരം 513,
- കോഴിക്കോട് 497,
- തൃശൂര്‍ 480,
- എറണാകുളം 457,
- ആലപ്പുഴ 332,
- കൊല്ലം 316,
- പാലക്കാട് 276,
- കോട്ടയം 194,
- കണ്ണൂര്‍ 174,
- ഇടുക്കി 79,
- കാസര്‍ഗോഡ് 64,
- വയനാട് 28,
- പത്തനംതിട്ട 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
- ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55),
- ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37),
- കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന് (75),
- എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62),
- തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84),
- എടത്തുരത്തി സ്വദേശി വേലായുധന് (80),
- ചേവൂര്‍ സ്വദേശിനി മേരി (62),
- പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന് (53),
- മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85),
- കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89),
- വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85),
- പഴഞ്ഞി സ്വദേശി ഹംസ (62),
- അമ്പലവയല്‍ സ്വദേശി മത്തായി (71),
- മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന് (89),
- തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78),
- കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75),
- ഇരിവേരി സുദേശി മമ്മുഹാജി (90),
- ചോവ സ്വദേശി ജയരാജന് (62),
- കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63),
- തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1,352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
- മലപ്പുറം 813,
- തിരുവനന്തപുരം 359,
- കോഴിക്കോട് 470,
- തൃശൂര്‍ 469,
- എറണാകുളം 337,
- ആലപ്പുഴ 312,
- കൊല്ലം 310,
- പാലക്കാട് 164,
- കോട്ടയം 186,
- കണ്ണൂര്‍ 131,
- ഇടുക്കി 63,
- കാസര്‍ഗോഡ് 59,
- വയനാട് 21,
- പത്തനംതിട്ട 17 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
- തിരുവനന്തപുരം 14,
- കണ്ണൂര്‍ 9,
- എറണാകുളം 8,
- കോഴിക്കോട് 6,
- തൃശൂര്‍ 5,
- കോട്ടയം, മലപ്പുറം 3 വീതം,
- കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
- തിരുവനന്തപുരം 747,
- കൊല്ലം 722,
- പത്തനംതിട്ട 180,
- ആലപ്പുഴ 497,
- കോട്ടയം 191,
- ഇടുക്കി 66,
- എറണാകുളം 1096,
- തൃശൂര്‍ 723,
- പാലക്കാട് 454,
- മലപ്പുറം 1002,
- കോഴിക്കോട് 1023,
- വയനാട് 107,
- കണ്ണൂര്‍ 97,
- കാസര്‍ഗോഡ് 202 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ ആകെ മരണം 1,352 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 682 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇതോടെ 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,02,017 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,473 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,675 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 22,798 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
2,974 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്ത് ആരാധനാലയങ്ങളില്‍ വിപുലമായ ബ്രെയ്ക്ക് ദ ചെയിന്‍ സംവിധാനം ഏര്പ്പെടുത്തണമെന്നതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചുനല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈനിലുള്ളവരോട് സമീപവാസികള്‍ അസഹിഷ്ണുത കാട്ടുന്നതായുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുന്നിരയിലുള്ളവരാണവര്. അവര്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. രോഗമില്ലെങ്കിലും പ്രൈമറി കോണ്ടാക്ടുള്ളതിനാലാണ് അവര്‍ ക്വാറന്റൈനില്‍ കഴിയുന്നത്.
തന്നില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരേണ്ടെന്ന ഉയര്‍ന്ന ചിന്ത പുലര്‍ത്തുന്ന അവരോട് ഒരു തരത്തിലുള്ള മോശം പെരുമാറ്റവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയല്‍ക്കൂട്ടം, റെസിഡന്‍സ് അസോസിയേഷന് യോഗങ്ങളില്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്. പ്രായമുള്ളവരെ ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. വടക്കന്‍ മലബാറില്‍ തെയ്യത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം. കോലധാരികള്‍ കൊവിഡ് രഹിത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നടത്തിപ്പിന് അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)