
ഈ ഐപിഎല്‍ സീസണില്‍ അപ്രതീക്ഷിത തകര്‍ച്ച നേരിട്ട് പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് ഒരു സാധ്യതകളും ബാക്കിയില്ലാതെ വിരാമം കുറിക്കപ്പെട്ടു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേയോഫ് കളിക്കാതെ പുറത്ത് പോകുന്നത്.
2008ല്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം കഴിഞ്ഞ സീസണ് വരെ അവര്‍ ആ പതിവ് തുടര്‍ന്നു. പത്ത് ഐപിഎല്‍ സീസണുകളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. എട്ട് തവണ ഫൈനലിലെത്തി. അതില്‍ മൂന്ന് തവണ കിരീടം സ്വന്തമാക്കി.
ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് ജയം സ്വന്തമാക്കി നാലം വിജയത്തോടെ നിര്‍ണായക രണ്ട് പോയിന്റ് നേടി. എന്നാല്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ധോനിയുടെയും സംഘത്തിന്റേയും നേരിയ സാധ്യതകള്‍ പോലും ഇല്ലാതെ അവസാനമായത്.
ബാഗ്ലൂരിനെതിരായ വിജയത്തിന് ശേഷം ധോനി തന്നെ അക്കാര്യം സമ്മതിച്ചിരുന്നു. കണക്ക് കൂട്ടലുകളൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. തങ്ങള്‍ക്ക് പ്ലേയോഫ് കളിക്കാന്‍ ഒരു അവസരവും മുന്നില്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണെന്ന് ധോനി വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായാണ് ചെന്നൈയുടെ അടുത്ത പോരാട്ടം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)