
കണ്ണൂർ: ചോദ്യം ചെയ്യുന്നതിനായി നവംബർ 10-ന് ഹാജരാകാൻ കെ.എം. ഷാജി എം.എൽ.എ.യോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം കെ.എം. ഷാജി തന്നെയാണ് സ്വന്തം ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.
നവംബർ 10-ന് ഹാജരാകാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ.യുടെ പോസ്റ്റിൽ പറയുന്നു. 'അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തിൽ ഈ വിഷയം ചർച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാൽ അതിന് മുൻപ് പ്രതികരിക്കുന്നില്ലെന്ന് മാത്രം.
10-ാം തീയതി കഴിഞ്ഞാലും എല്ലാവരും ഇവിടെത്തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചർച്ച ചെയ്യണം. അപ്പോൾ ആരൊക്കെ തലയിൽ മുണ്ടിടുമെന്നും ഐ.സി.യു.വിൽ കയറുമെന്നും വാർത്താവായനയിൽ കയർ പൊട്ടിക്കുമെന്നും നമ്മൾക്ക് കാണാം' എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മൾക്ക് ചർച്ച ചെയ്യാം. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നിർബന്ധവുമുണ്ടെന്നും ഷാജി പറയുന്നു.
ഹയർ സെക്കൻഡറി സ്കൂൾ കോഴ ആരോപണത്തെ തുടർന്ന് കെ.എം. ഷാജിയുടെ ആസ്തി പരിശോധിക്കാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളക്കുകയും ചെയ്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം:
ഞാൻ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!! നവംബർ പത്താം തിയ്യതി ഹാജരാവാൻ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജൻസി ആയ ED എന്നോട്...
Posted by KM Shaji on Sunday, October 25, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)