
കൊല്ലം: കോവിഡിന്റെ പേരില്‍ വ്യാപാര മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ ചൊവ്വാഴ്ച മുതല്‍ കളക്ടറേറ്റിനു മുമ്പില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. ഒക്ടോബര്‍ 20ന് നടത്തേണ്ടിയിരുന്ന സമരം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കളക്ടറും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാറ്റുകയായിരുന്നു.
ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ല പ്രസിഡന്റ് എസ്. ദേവരാജനും ജനറല്‍ സെക്രട്ടറി ജി. ഗോപകുമാറും അറിയിച്ചു.
കടകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ അനുവദിക്കുക, സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിച്ച അധ്യാപകര്‍ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും അവസാനിപ്പിക്കുക, ഒരു വിഭാഗം പൊലീസുകാര്‍ കട ഉടമകളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സത്യാഗ്രഹ സമരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)