
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല. അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്. രാഹുല്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് അഭിനന്ദനമായി കാണേണ്ടതില്ല.'- ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കൊവിഡിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിനെക്കുറിച്ചാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയെപ്പോലുളള ഒരാള്‍ ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുമുളളത്. അദ്ദേഹം പറയുമ്പോള്‍ ആ നിലയില്‍ നിന്ന് പറഞ്ഞാല്‍ മതി. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ ഞങ്ങളാെക്കെ ഉണ്ടല്ലോ. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ളെയിം ഗെയിം നടത്തരുതെന്ന് രാഹുല്‍ പറഞ്ഞതില്‍ എല്ലാം ഉണ്ട്.'-ചെന്നിത്തല വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനസര്‍ക്കാരിനെ രാഹുല്‍ അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ കടുപ്പിച്ചുളള മറുപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നത്തല വിശദീകരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മികച്ച മാതൃകയാണെന്ന് വയനാട് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)