
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ലുകളെ മറികടക്കാന്‍ കേരളവും നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. കോര്‍പ്പറേറ്റുകള്‍ക്കുപകരം സഹകരണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നിയമമാണ് കേരളത്തില്‍ നടപ്പാക്കുക. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സി.പി.എം കേന്ദ്രനേതൃത്വം അറിയിച്ചു.
കാര്‍ഷികോത്പാദനം, സംസ്കരണം, വിപണനം എന്നിവയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാവും കേരളത്തിലെ നിയമം. സംസ്കരണരംഗത്ത് വ്യാവസായിക വികസനം സാധ്യമാക്കും. ഇതില്‍ സഹകരണ സൊസൈറ്റികള്‍ക്കു പുറമേ, ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ഉറപ്പാക്കും. മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുപുറമേ കര്ഷകന് ലാഭം കിട്ടുന്ന വ്യാവസായിക വളര്‍ച്ച കൂടി ലക്ഷ്യമിട്ടുള്ള സമഗ്ര നയമായിരിക്കും നടപ്പാക്കുക.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ കാര്‍ഷികോത്പാദന വിപണന സമിതികള്‍ (എപിഎംസി) കേരളത്തില്‍ പ്രസക്തമല്ല. അതുകൊണ്ടുതന്നെ പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കിയതുപോലെ എപിഎംസിയെ കണ്ടുകൊണ്ടുള്ള നിയമമാവില്ല കേരളത്തില്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)