
ഫിലാഡെല്‍ഫിയ: സ്വയരക്ഷയ്ക്കുള്ള അടിസ്ഥാന നടപടികള്‍ പോലും സ്വീകരിക്കാന്‍ സാധിക്കാത്ത ട്രംപ് അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കാന്‍ പോകുന്നില്ലെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്.
'കോവിഡ് മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞു. രാജ്യത്ത് വീണ്ടും കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഡോണള്‍ഡ് ട്രംപ് നമ്മെയെല്ലാം സംരക്ഷിക്കാന്‍ പോകുന്നില്ല. സ്വയംരക്ഷയ്ക്കുള്ള അടിസ്ഥാന നടപടികള്‍ പോലും എടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.'- ഫിലാഡെല്‍ഫിയയിലെ ലിങ്കണ് ഫിനാന്‍ഷ്യല്‍ ഫീല്‍ഡിന് പുറത്ത് നടത്തിയ പ്രസംഗത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.
'കോവിഡ് എന്നത് ഒരു റിയാലിറ്റി ഷോയല്ല, എന്നാല്‍ റിയാലിറ്റിയാണ്. ജോലി ഗൗരവമായി എടുക്കാന്‍ ട്രംപിന് കഴിവില്ലെന്ന് തെളിയിക്കുന്നതിന്റ അനന്തരഫലങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് ജീവിക്കേണ്ടി വരും. ട്രംപ് മറ്റുള്ളവരെ ക്രൂരരും ഭിന്നിപ്പിക്കുന്നവരും വംശീയവാദികളുമാണെന്ന് പറയുന്നു. ഇത് നമ്മുടെ സമൂഹത്തില്‍ കെട്ടിച്ചമച്ചതാണ്. ഇത് നമ്മുടെ കുട്ടികള്‍ കാര്യങ്ങള്‍ എങ്ങനെ കാണുന്നു എന്നതിനെ ബാധിക്കുന്നു. നമ്മുടെ കുടുംബങ്ങള്‍ ഒത്തുചേരുന്ന വഴികളെ ബാധിക്കുന്നു. സ്വഭാവ കാര്യങ്ങളിലെ ആ പെരുമാറ്റം പ്രധാനമാണ്.'- ഒബാമ വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)