
കൊച്ചി: നാടക സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു(80) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വ്യാഴാഴ്ച.
ഭാര്യ: ആത്തിക്ക ബാബു, മക്കള്‍: സൂരജ് ബാബു, സുല്‍ഫി ബാബു, സബിത സലാം, ദീപത്ത് നസീര്‍. മരുമക്കള്‍: സുനിത സൂരജ്, സ്മിത സുല്‍ഫി, അബ്ദുല്‍ സലാം, മുഹമ്മദ് നസീര്‍.
പി ജെ തീയറ്റേഴ്സിന്റെ "ദൈവവും മനുഷ്യനും" എന്ന നാടകത്തിലെ ഗാനം "ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ "എന്ന ഗാനമാണ് പേരിനു മുന്പില് സീറോ എന്ന പേര് കൂട്ടിച്ചേര്‍ത്തത്.
പത്താം വയസില്‍ പാടിത്തുടങ്ങിയ അദ്ദേഹം ലതാമങ്കേഷ്കറുടെ ശബ്ദം അനുകരിച്ചാണ് ശ്രദ്ധ നേടിയത്. സിനിമയിലെ ആദ്യ ഗാനം "കുടുംബിനി" യില്‍ എല്‍ പീ ആര് വര്‍മ്മ സംഗീതം നല്കിയ "കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ" ആണ്. തുടര്‍ന്ന് തോമസ് പിക്ചര്‍സിന്റെ "പോര്‍ട്ടര്‍ കുഞ്ഞാലി" യില്‍ ബാബുരാജ്, ശ്രീമൂലനഗരം വിജയന് ടീമിന്റെ" വണ്ടിക്കാരന് ബീരാന് കാക്ക രണ്ടാം കെട്ടിന് പൂതി വച്ച്". അത് കഴിഞ്ഞ് ബാബുരാജിന്റെ തന്നെ സംഗീതത്തില്‍ സുബൈദയില്‍ മെഹ്ബൂബുമൊത്തു പാടിയ "കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാല്‍ സുന്ദരി മണവാട്ടി" എന്ന കോമഡി ഗാനം വളരെ പ്രശസ്തമായി തീര്‍ന്നു. അറുപതോളം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് കാബൂളിവാല സിനിമയിലാണ്.
ബാബുരാജിന്റെ സംഗീതത്തില്‍ സുബൈദയില്‍ മെഹ്ബൂബുമൊത്തു പാടിയ കളിയാട്ടക്കാരി കിളിനാദക്കാരി എന്ന കോമഡി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാടത്തരുവി കൊലക്കേസ് ആണ് ആദ്യം വേഷമിട്ട സിനിമ. അഞ്ചുസുന്ദരികള്‍, തോമാസ്ലീഹ, രണ്ടാംഭാവം എന്നീചിത്രങ്ങളിലും വേഷമിട്ടു. സിദ്ദീഖ് ലാലിന്റെ കാബൂളിവാലയാണ് അവസാനചിത്രം. 2005ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ശപ്പടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)