
കൊച്ചി: ശബരിമല മണ്ഡലകാല–മകരവിളക്ക് തീർത്ഥാടനത്തിൽ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ഹൈക്കോടതി വിധി. ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാം. എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും കോടതി നിർദേശിച്ചു.
നിലയ്ക്കൽ ബേസ് ക്യാമ്പായി തുടരുമ്പോൾ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് അനൗചിത്യമെന്ന് കോടതി വിമർശിച്ചു. ബേസ് ക്യാമ്പിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് സെക്രട്ടറിതല കമ്മിറ്റിയിൽ ദേവസ്വം ബോർഡ് പ്രതിനിധിയില്ലാത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു . ഭക്തരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ടത് ദേവസ്വം ബോർഡാണ്. സുപ്രധാന കമ്മിറ്റിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രാതിനിധ്യമില്ലാതെ പോയതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)