
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിംഗില്‍ കൃത്രിമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ മുംബൈ പോലീസ് കേസന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ചാനലിനെ വേട്ടയാടുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും റിപ്പബ്ലിക് ടിവി ആവശ്യപ്പെട്ടിരുന്നു. റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് യുപിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ അന്വേഷിക്കുന്നത്.
മുംബൈ പോലീസില്‍ നിന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലേക്കും പിന്നീട് സിബിഐയിലേക്കും അന്വേഷണം കൈമാറുന്നത് ഈ കേസിലും ആവര്‍ത്തിക്കുകയാണ്. നേരത്തെ സുശാന്ത് സിംഗ് രജപുത് കേസിലും ഇതേ നീക്കം നടത്തിയിരുന്നു. ലഖ്നൗ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തിനുള്ള യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശം 24 മണിക്കൂറിനകം തന്നെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാനലുകളുടെ റേറ്റിംഗ് ഉയര്‍ത്തുന്നതായി കാണിക്കുന്നതില്‍ തട്ടിപ്പ് നടക്കുന്നതായി മുംബൈ പോലീസ് കണ്ടെത്തിയത്. ബിജെപി സഹയാത്രികരായ റിപബ്ലിക് ടിവിക്കെതിരെ ശക്തമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)