
രണ്ട് മത്സരങ്ങള്‍ മുമ്പ് വരെ ഐ പി എല്ലില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിയാതിരുന്ന താരമായിരുന്നു ഡെല്‍ഹി കാപിറ്റല്‍സ് ഓപ്പണറായ ശിഖര്‍ ധവാന്. എന്നാല്‍ ഇന്ന് ധവാന് സെഞ്ച്വറിയുടെ കാര്യത്തില്‍ ഒരു ഐ പി എല്‍ ചരിത്രം തന്നെ കുറിച്ചു. തുടര്‍ച്ചയായി രണ്ട് ഐ പി എല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡാണ് ധവാന് ഇന്ന് കുറിച്ചത്. ഐ പി എല്ലിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ആര്‍ക്കും സാധിക്കാത്ത കാര്യമാണത്.
ആദ്യം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ ആയിരുന്നു ധവാന്റെ സെഞ്ച്വറി. ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയും ധവാന് സെഞ്ച്വറി ആവര്‍ത്തിച്ചു. 61 പന്തില്‍ നിന്ന് 106 റണ്‍സ് എടുത്ത് പുറത്താകാതെ നില്ക്കാന് ധവാന് ആയി. ഡെല്‍ഹി കാപിറ്റല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന വാര്‍ണറിന്റെ റെക്കോര്‍ഡിനൊപ്പവും ധവാന് ഇന്ന് എത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)