
ഛണ്ഡീഗഡ്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വിലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രം കൊണ്ടുവരാനിരിക്കുന്ന വൈദ്യുതി ഭേദഗതി ബില്ലും പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്.
കാര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നിയമപോരാട്ടം നടത്തുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. നിയമ പോരാട്ടത്തിന് അടിത്തറ പാകുന്നതാണ് നിയമസഭാ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കാര്‍ഷിക മേഖല സംസ്ഥാന വിഷയമാണ്. എന്നാല്‍ പുതിയ നിയമങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കൂടി കടന്നുകയറാനുള്ള ശ്രമമാണ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.
അതേസമയം പ്രതിപക്ഷത്തെ ചില എം.എല്‍.എമാരുടെ നിസഹകരണത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ട്രാക്ടര്‍ ഓടിച്ചും സഭയില്‍ കിടന്നുറങ്ങുകയും ചെയ്ത എം.എല്‍.എമാര്‍ സര്‍ക്കാരിനെ പിന്തുണച്ചില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. പഞ്ചാബ് നിയമസഭയിലെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തിങ്കളാഴ്ച സഭയില്‍ തന്നെയാണ് കിടന്നുറങ്ങിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)