
പിപിഇ കിറ്റിനുള്ളില്‍ നൃത്തച്ചുവടുകളുമായെത്തിയ ഒരു ഡോക്ടറുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രോഗികളെ സന്തോഷിപ്പിക്കുന്നതിനായി അസമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളജ് ഇ എന്‍ റ്റി സര്ജന് ഡോ.അരൂപ് സേനാപതിയാണ് മനോഹരമായ നൃത്തം അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു ഡോക്ടറാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഡോ.സയ്യീദ് ഫൈസാന്‍ അഹമ്മദ് എന്നയാള്‍ പോസ്റ്റ് ചെയ്ത ആ വീഡിയോ വൈറലാവുകയും ചെയ്തു.
- 'എന്റെ കോവിഡ് ഡ്യൂട്ടി സഹപ്രവര്ത്തകന് ഡോ.അരൂപ് സേനാപതി കോവിഡ് രോഗികളെ സന്തോഷിപ്പിക്കുന്നതിനായി അവര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഋതിക് റോഷന്റെ 'വാര്' എന്ന ചിത്രത്തിലെ 'ഗുംഗ്രു'എന്ന ഗാനത്തിനായിരുന്നു ഡോക്ടര്‍ ചുവടു വച്ചത്. വൈറലായി വീഡിയോ അഭിനന്ദിച്ച് ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത് ബോളിവുഡ് താരം ഋതിക് റോഷന് തന്നെയാണ്.
ഡാന്‍സ് വീഡിയോ പങ്കുവച്ച ഋതിക്, ഈ സ്റ്റെപ്പുകള്‍ പഠിച്ച് അരൂപിന്റെ അത്രയും മനോഹരമായി ഒരു ദിവസം ഡാന്‍സ് ചെയ്യണമെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഋതികിന്റെ ഈ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കൊറോണ രോഗികള്‍ക്കായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഒരു വിര്‍ച്വല്‍ ഡാന്‍സ് ഷോ നടത്തണമെന്നാണ് ആരാധകര്‍ താരത്തോട് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരു പരിപാടി നടത്തുമ്ബോള്‍ ധാരാളം സ്പോണ്‍സര്‍മാരെ ലഭിക്കുമെന്നും ആ തുക പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നുമാണ് ചില നെറ്റിസണ്‍സിന്റെ ആശയം.
Tell Dr Arup I’m gonna learn his steps and dance as good as him someday in Assam . Terrific spirit . ???????? https://t.co/AdBCarfCYO
— Hrithik Roshan (@iHrithik) October 19, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)