
കൊച്ചി: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള സജ്നയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
എറണാകുളത്ത് വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്ന സജ്ന നേരത്തെ ചിലര്‍ കച്ചവടം തടസപ്പെടുത്താന്‍ ശ്രമിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് സിനിമ താരങ്ങള്‍ അടക്കം നിരവധി പേര് സജ്ന ഷാജിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ വി കെയര്‍ പദ്ധതിയിലൂടെ സജ്നയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും സുരക്ഷ ഉറപ്പുവരുത്തുമെന്നും അറിയിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ സജ്ന ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാല്‍ സജ്നയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു വ്യക്തി തട്ടിപ്പ് ആരോപണം ഉന്നയിച്ചു. സജ്നയുടേത് എന്ന പേരില്‍ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രംഗത്ത് വന്ന ചിലര്‍ സജ്നയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോട്ടയം സ്വദേശിനിയായ സജ്ന ജിവിത മാര്‍ഗം തേടി എറണാകുളത്തെത്തുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ ആയതിനാല്‍ ജോലി ലഭിക്കാതെ വന്നതോടെ ട്രെയിനില്‍ ഭിക്ഷയെടുത്താണ് ജീവിതം തുടങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വഴിയോര കച്ചവടത്തിലേക്ക് തിരിഞ്ഞത്. മൂന്ന് മാസം മുന്‍പാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് റോഡരികില്‍ ബിരിയാണി കച്ചവടം തുടങ്ങിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)