
മലപ്പുറം: സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി പോലീസ് നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും യു.പി.സി.സിയും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം ശ്രദ്ധയില്‍ പെടുത്തി നിവേദനം നല്കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് രണ്ട് കേസുകളാണ് ചുമത്തിയത്.
യു.എ.പി.എ, രാജദ്രോഹം എന്നീ വകുപ്പുകള്‍ ചുമത്തി മഥുരയില്‍ സിദ്ദിഖ് കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹത്രാസില്‍ കലാപത്തിന് ശ്രമിച്ചെന്ന പേരിലാണ് പുതിയ കേസ് ചുമത്തിയത്.
സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് യുപി കോടതി; സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതിയില്ല
ഹാത്രസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി നിഷേധിച്ച് മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കേരള യൂണിയന് വര്‍ക്കിങ് ജേണലിസ്റ്റ് (കെയുഡബ്ല്യുജെ) സമര്‍പ്പിച്ച അപേക്ഷ മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) അഞ്ജു രജ്പുത് തള്ളി.
സിദ്ദിഖ് കാപ്പന്റെ പേരില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയില്‍ ഭേദഗതി വരുത്തുന്നതിന് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കണമെന്നാണ് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം ഭാരവാഹികള്‍ മഥുര സിജെഎം മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യൂസ് മഥുര ജയിലില്‍ പോയെങ്കിലും ജയിലധികൃതര്‍ അനുവദിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ അമ്മ, 90 വയസ്സുള്ള ഖദീജ കുട്ടിയും, ഭാര്യ റൈഹനാത്തും കുട്ടികളും, അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണെന്നും അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കെയുഡബ്ല്യുജെ സിജെഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അറസ്റ്റിന് മുമ്ബ് അവരോട് സംസാരിക്കാന്‍ പോലിസ് അനുവദിച്ചില്ലെന്നും അറസ്റ്റിന് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും കെഡബ്ല്യുജെ അവരുടെ ഹരജിയില്‍ പറഞ്ഞു.
കെയുഡബ്ല്യുജെ ഭാരവാഹികളായ പികെ മണികണ്ഡന്, പ്രശാന്ത് എം നായര്‍, അനില്‍ വി ആനന്ദ് എന്നിവരാണ് അഭിഭാഷകനൊപ്പം വെള്ളിയാഴ്ച കാപ്പനെ 30 മിനിറ്റ് കാണാന്‍ അനുമതി തേടിയത്. കാപ്പന് തന്റെ ഉമ്മയേയും ഭാര്യയേയും വാട്സ്ആപ്പ് വീഡിയോ കാള്‍ വഴി കാണാനുള്ള അനുമതിയും സിജെഎം നിരസിച്ചു. ഒക്ടോബര്‍ 5 മാണ് അഴിമുഖത്തില്‍ റിപോര്‍ട്ടറായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)