
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്ഫോമുകളായ ആമസോണ്‍.കോമിനും വാള്‍മാര്‍ട്ടിന്റെ ഫ്ളിപ്കാര്‍ട്ടിനും കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്. ഒരു ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം രണ്ട് പ്ലാറ്റ്ഫോമുകളിലേയും പല വില്‍പ്പനക്കാരും പാലിക്കാത്തതാണ് നടപടിക്ക് കാരണമായത്.
അതിര്‍ത്തിയില്‍ ചൈനയുമായി പ്രശ്നം വഷളായതിനെ തുടര്‍ന്ന് ജൂണിലാണ് ഇന്ത്യ ഈ നിയമം കര്‍ശനമാക്കിയത്. 15 ദിവസത്തിനകം വിശദീകരണം നല്കാന് ഇരു കമ്പനികള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കും. ഈ മാസം 16-നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നോട്ടീസ് നല്‍കിയത്.
എന്ത് നടപടിയാണ് സ്വീകരിക്കുക എന്നത് വ്യക്തമല്ല. നിയമ നടപടിയാകുമെന്നാണ് സൂചന. ഇന്ത്യയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഉത്പന്നത്തിന്റെ ഉറവിട രാജ്യം വെളിപ്പെടുത്തണമെന്ന നിയമം കര്‍ശനമാക്കിയിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)