
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് മാഞ്ച്സ്റ്റര്‍ സിറ്റി ജയിച്ചു കയറിയപ്പോള്‍ സതാംപ്ടണിനോട് സമനില പിടിച്ച് ചെല്‍സി. റഹീം സ്റ്റെര്‍ലിങിന്റെ ഏക ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം ഇന്ന് സിറ്റിക്കൊപ്പമായിരുന്നു. 11-ാം സ്ഥാനക്കാരായ സതാംപ്ടണിനോട് 3-3 സമനിലയാണ് ചെല്‍സി ഏറ്റുവാങ്ങിയത്. വെര്‍ണര്‍(15, 28), ഹാവര്‍ട്സ്(59) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. മല്‍സരത്തിന്റെ പൂര്‍ണ്ണ ആധിപത്യം ചെല്‍സിക്കായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്‍ സതാംപ്ടണ് ഗോള്‍ ആക്കി മാറ്റുകയായിരുന്നു.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടന്ന മിലാന് ഡെര്‍ബിയില്‍ എ സി മിലാന് ജയം. സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോള്‍(13, 16) നേട്ടത്തോടെയാണ് എ സി മിലാന്റെ ജയം. ഇന്റര്‍മിലാന്റെ ആശ്വാസ ഗോള്‍ 29ാം മിനിറ്റില്‍ ലൂക്കാക്കുവിലൂടെയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ നപ്പോളി 4-1ന് അറ്റ്ലാന്റയെ തോല്‍പ്പിച്ചു. ലാസിയോ സംമ്പഡോറിയയെ 3-0ത്തിനും തോല്‍പ്പിച്ചു. ഫ്രഞ്ച് സീരി എയില്‍ നടന്ന മല്‍സരത്തില്‍ നിമിസിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് പി എസ് ജി. കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഫ്ളോറന്‍സി, സരാബി എന്നിവര്‍ ഓരോ ഗോളും നേടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)