
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സരോവരം ബയോപാർക്ക് സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു. 70 പേരാണ് വെള്ളിയാഴ്ച എത്തിയത്. ഒന്നര മണിക്കൂർ ഇടവിട്ട് 20 പേരെ വീതമേ കയറ്റിയുള്ളൂ. പരമാവധി സാമൂഹിക അകലം ഉറപ്പ് വരുത്താനായി ഉള്ളിലേക്കുള്ള ഭാഗങ്ങളും തുറന്നുകൊടുത്തു. കളിപ്പൊയ്കയിൽ ബോട്ടിങ് സർവീസ് എന്ന് ആരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
തത്കാലം പ്രഭാത സവാരിക്കാർക്കും പ്രവേശനം അനുവദിക്കുന്നില്ല. ക്യൂആർ കോഡ് സ്കാൻ ചെയ്ത് യു.പി.ഐ വഴിയാണ് ടിക്കറ്റിന് പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് വന്നാൽ ടിക്കറ്റ് കൊടുക്കില്ല. വിനോദസഞ്ചാരവ കുപ്പിന്റെ കീഴിൽ സരോവരം മാത്രമേ തുറക്കുന്നുള്ളൂ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)